Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയ് ശ്രീറാം വിളിച്ചില്ലെന്ന് ആരോപിച്ച് തീ കൊളുത്തിയ പതിനേഴുകാരന് ദാരുണാന്ത്യം

ജയ് ശ്രീറാം വിളിച്ചില്ലെന്ന് ആരോപിച്ച് തീ കൊളുത്തിയ പതിനേഴുകാരന് ദാരുണാന്ത്യം
, ചൊവ്വ, 30 ജൂലൈ 2019 (15:33 IST)
ജയ് ശ്രീറാം വിളിച്ചില്ലെന്ന് ആരോപിച്ച് നാൽ‌വർ സംഘം തീ കൊളുത്തി ചികിത്സയിലായിരുന്ന പതിനേഴുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലാണ് സംഭവം. പതിനേഴുകാരനായ ഖാലിദാണ് മരിച്ചത്. അറുപത് ശതമാനം പൊള്ളലേറ്റ ഖാലിദ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
 
ഖാലിദിനെ തീ കൊളുത്തിയത് നാലംഗ സംഘമാണെന്നും, ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ വിസമ്മതിച്ചതിനാണ് ആക്രമിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു. ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചെങ്കിലും അത് അനുസരിക്കാതിരുന്നപ്പോള്‍ നാൽ പേർ ചേർന്ന് മര്‍ദ്ദിച്ചെന്നും പിന്നീട് തീ കൊളുത്തുകയായിരുന്നെന്നും  ഖാലിദ് ആദ്യം നൽകിയ മൊഴിയിൽ പറയുന്നു.  
 
എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് ഈ വാദം നിഷേധിച്ചിരുന്നു. മരിച്ച ഖാലിദ് ആശുപത്രിയിലെത്തിച്ച ശേഷം നല്‍കിയ മൊഴികള്‍ പരസ്പര വിരുദ്ധമാണെന്നാണ് പൊലീസ് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആൽപ്സിന്റെ പർവത ശിഖരത്തിൽ വിള്ളൽ, ആശങ്കയോടെ ശാസ്ത്രലോകം !