Webdunia - Bharat's app for daily news and videos

Install App

മോ​ദി​യു​ടേ​യും ആ​ദി​ത്യ​നാ​ഥി​ന്‍റേ​യും ചി​ത്രം വ​ര​ച്ചതിന് മു​സ്ലിം യുവതിയെ വീ​ട്ടി​ൽ നി​ന്നും പു​റ​ത്താ​ക്കി

മോ​ദി​യു​ടേ​യും ആ​ദി​ത്യ​നാ​ഥി​ന്‍റേ​യും ചി​ത്രം വ​ര​ച്ചതിന് മു​സ്ലിം യുവതിയെ വീ​ട്ടി​ൽ നി​ന്നും പു​റ​ത്താ​ക്കി

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (15:35 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിവാദനായകനും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രിയുമായ യോ​ഗി
ആ​ദി​ത്യ​നാ​ഥി​ന്‍റേ​യും ചി​ത്രം വ​ര​ച്ചതിന് മുസ്ലിം യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ക്രൂരമായി മര്‍ദ്ദിച്ചശേഷം വീ​ട്ടി​ൽ നി​ന്ന് പു​റ​ത്താ​ക്കിയതായി ആരോപണം.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. നഗ്‌മ പ്രവീണ്‍ എന്ന യുവതിക്കാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മോദിയുടെയും യോ​ഗിയുടെയും ചിത്രം വരച്ചതിനാണ് ന​ഗ്മയെ ഭ​ർ​ത്താ​വ് പർ​വേ​സ് ഖാ​നും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് യുവതിയുടെ പിതാവ് ഷം​ഷെ​ർ ഖാ​ൻ പൊലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍, പർ​വേ​സ് ഖാ​നും ബന്ധുക്കളും ഈ നിലപാടിനെതിരെ രംഗത്ത് എത്തി. യു​വ​തി​ക്ക് മാ​ന​സി​ക നി​ല ന​ഷ്ട​പ്പെ​ട്ടു​, വീട്ടില്‍ ബഹളം വച്ചതിനെത്തുടര്‍ന്നാണ് വഴക്ക് ഉണ്ടായതെന്നുമാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം ശക്തമാക്കിയതായി എ​സ്പി അ​നി​ൽ കു​മാ​ർ വ്യക്തമാക്കി. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍

ബംഗളൂരു നഗരത്തില്‍ 6.77 കോടി രൂപയുടെ വന്‍ ലഹരി വേട്ട; ഒന്‍പത് മലയാളികളും നൈജീരിയന്‍ പൗരനും അറസ്റ്റില്‍

അടുത്ത ലേഖനം
Show comments