Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ ശുചിയാക്കുന്നവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളത്: മോദി

രാജ്യത്തെ ശുചിയാക്കുന്നവരാണ് ഭാരതമാതാവിന്റെ യഥാര്‍ഥ മക്കള്‍ ‍: പ്രധാനമന്ത്രി

രാജ്യത്തെ ശുചിയാക്കുന്നവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളത്: മോദി
ന്യൂഡല്‍ഹി , തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (14:56 IST)
രാജ്യത്തെ ശുചിയാക്കുന്നവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍  വിജ്ഞാന്‍ ഭവനില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
 
നമ്മുടെ രാജ്യത്തെ  ശുചിയാക്കുന്നവരാണ് ഭാരതമാതാവിന്റെ യഥാര്‍ഥ മക്കളെന്നും അവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹത. ആദ്യം നിര്‍മിക്കേണ്ടത് ശൗചാലയങ്ങളാണ്. അതിനു ശേഷം പ്രാര്‍ഥനാ മുറികള്‍ നിര്‍മിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാലാ തിരഞ്ഞെടുപ്പുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ ശുചിത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രചരണപരിപാടികള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
 
ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ശക്തിയും യുവത്വവും ഉയര്‍ത്തിക്കാട്ടിയ മഹാനാണ് സ്വാമി വിവേകാനന്ദന്‍. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ലോകത്തിന് മുന്നില്‍ ഏകത്വത്തിന്റെ ശക്തിയെന്തെന്ന് കാട്ടിക്കൊടുത്തു. എന്നാല്‍ അദ്ദേഹം ഇന്ത്യയില്‍ വെച്ച് സംസാരിച്ചതൊക്കെ ഇവിടുത്തെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനായിരുന്നുവെന്നും മോദി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കണ്ണന്താനം മന്ത്രിയായത് നല്ലത്, ഒരാള്‍ കേന്ദ്രമന്ത്രിയായത് കൊണ്ട് രാജ്യം മുഴുവന്‍ പിടിച്ചടക്കാന്‍ സാധിക്കില്ല’: കെഎം മാണി