Webdunia - Bharat's app for daily news and videos

Install App

മുസ്ലീം യുവതിക്ക് സ്വത്തിൽ പുരുഷന് തുല്യമായ അവകാശം, വിപി സുഹറയുടെ നിവേദനം സ്വീകരിച്ച് കിരൺ റിജുജു, നിയമ നിർമാണം ഉടനെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ
ചൊവ്വ, 25 ഫെബ്രുവരി 2025 (15:48 IST)
VP Suhara
മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സമര പ്രഖ്യാപനം നടത്തിയ സാമൂഹിക പ്രവര്‍ത്തക വി പി സുഹറയ്ക്ക് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജുവുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി സുരേഷ് ഗോപി എം പി. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തില്‍ സുരേഷ് ഗോപിയുടെ സാന്നിധ്യത്തിലാണ് സുഹറ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
 
 മുസ്ലീം വ്യക്തി നിയമം ഭേദഗതി ചെയ്യുക. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ മുസ്ലീങ്ങളെ കൂടി ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനവും നിയമ ഭേദഗതിക്കായി തയ്യാറാക്കിയ കരടും അവര്‍ മന്ത്രിക്ക് കൈമാറി. വിഷയത്തില്‍ കേന്ദ്ര നിയമ മന്ത്രാലയവുമായും ഉയര്‍ന്ന നിയമ വിദഗ്ധരുമായും കൂടിയാലോചനകള്‍ നടത്തി കേന്ദ്രം നിയമനിര്‍മാണം നടത്താന്‍ തീരുമാനമെടുക്കുമെന്ന് കിരണ്‍ റിജിജു സുഹറയ്ക്ക് ഉറപ്പ് നല്‍കി.  എല്ലാവര്‍ക്കും സമത്വത്തിനും നീതിക്കും വേണ്ടി താന്‍ ഉറച്ചുനില്‍ക്കുമെന്നും സമൂഹത്തിലെ ഓരോ വ്യക്തിയേയും ശാക്തീകരിക്കുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും സുരേഷ് ഗോപി എം പി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
 
 മാതാപിതാക്കളുടെ സ്വത്തില്‍ മുസ്ലീം പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും അനുവദിച്ച് കിട്ടുന്നതിനായാണ് വിപി സുഹറ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. മരണം വരെ നിരാഹര സമരം ആരംഭിച്ച സുഹറ സുരേഷ് ഗോപി എം പിയുടെ ഉറപ്പിലാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയവുമായും നിയമ മന്ത്രാലയവുമായും കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്ന് ഉറപ്പാണ് സുരേഷ് ഗോപി നല്‍കിയത്. ഇന്ന് രാവിലെയാണ് കേന്ദ്രമന്ത്രിയുമായി സുഹറ കൂടിക്കാഴ്ച നടത്തിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ അരാജക ശക്തികളെന്ന് എം വി ഗോവിന്ദന്‍; ആശാവര്‍ക്കര്‍മാര്‍ ബിജെപിയുടെ ചട്ടുകമായി മാറിയെന്നാണ് പികെ ശ്രീമതി

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; ഒരു സീറ്റും നേടാതെ ബിജെപി

Bank Holiday: നാളെ ബാങ്ക് അവധി

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം; നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറുടെ അന്ത്യശാസനം

മഹാ കുംഭമേളയ്ക്ക് നാളെ സമാപനം: ഇതുവരെ എത്തയത് 62 കോടിയിലധികം ഭക്തജനങ്ങള്‍

അടുത്ത ലേഖനം
Show comments