ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ തന്നെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എങ്കില്‍ മാത്രമെ അവരുടെ കാര്യത്തില്‍ ഉന്നതിയുണ്ടാകുവെന്നും അത്തരം ജനാധിപത്യമാറ്റങ്ങള്‍ ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ആദിവാസി, ഗോത്രവര്‍ഗങ്ങളുടെ കാര്യങ്ങള്‍ ബ്രാഹ്മണനോ നായുഡുവോ നോക്കട്ടെ. ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പലതവണ ഇക്കാര്യം പ്രധാനമന്ത്രിയോട് താന്‍ അറിയിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹി തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദപരാമര്‍ശം.