Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 21 January 2025
webdunia

മൈസൂര്‍പാക്ക് കഴിച്ചാല്‍ കൊവിഡ് മാറുമെന്ന് വ്യാപക പ്രചരണം; ബേക്കറിയുടമയുടെ കട അധികൃതര്‍ സീല്‍ ചെയ്തു

മൈസൂര്‍പാക്ക് കഴിച്ചാല്‍ കൊവിഡ് മാറുമെന്ന് വ്യാപക പ്രചരണം; ബേക്കറിയുടമയുടെ കട അധികൃതര്‍ സീല്‍ ചെയ്തു

ശ്രീനു എസ്

, വെള്ളി, 10 ജൂലൈ 2020 (07:49 IST)
മൈസൂര്‍പാക്ക് കഴിച്ചാല്‍ കൊവിഡ് മാറുമെന്ന് വ്യാപക പ്രചരണം നടത്തിയ ബേക്കറിയുടമയുടെ കട അധികൃതര്‍ സീല്‍ ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. തന്റെ മുത്തച്ഛന്‍ ഒരു സിദ്ധനായിരുന്നെന്നും പടര്‍ന്നുപിടിക്കുന്ന പനികള്‍ക്കും അതോടൊപ്പം ഉണ്ടാകുന്ന ശ്വാസംമുട്ടലിനുമെല്ലാം അദ്ദേഹം ലോഹ്യം കൊടുക്കാറുണ്ടെന്നും ലൈസന്‍സില്ലാത്തതിനാല്‍ പലഹാരത്തിലൂടെയാണ് കൊടുക്കുന്നതെന്നും കടയുടമ വാദിച്ചു. അതിനാല്‍ മുത്തച്ഛന്റെ പൊടികൈകള്‍ ചേര്‍ത്ത് നിര്‍മിച്ച മൈസൂര്‍ പാക് കഴിച്ചാല്‍ കൊവിഡ് വരില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇതേതുടര്‍ന്ന് കൊയമ്പത്തൂര്‍ ജില്ലാ ഭരണകൂടം ബേക്കറി അടപ്പിച്ചു.
 
കൂടാതെ മൈസൂര്‍ പാക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളെയും ഭക്ഷ്യ സുരക്ഷാ അധികൃതര്‍ പിടിച്ചെടുത്തു. മൂന്നുമാസമായി ഇയാള്‍ കൊവിഡ് രോഗികള്‍ക്ക് ഇത്തരത്തിലുള്ള പലഹാരങ്ങള്‍ വില്‍ക്കുന്നുവെന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വപ്ന സുരേഷിന്റെ ബിരുദം വ്യാജം, ബികോം എന്ന ബിരുദം സർവകലാശാലയ്ക്ക് കീഴിൽ ഇല്ല