Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ളന്‍ ബക്കറ്റും മഗ്ഗും അടിച്ചുമാറ്റി, വീടിന്‍റെ ടെറസില്‍ കയറി കുളിച്ചു!

കള്ളന്‍ ബക്കറ്റും മഗ്ഗും അടിച്ചുമാറ്റി, വീടിന്‍റെ ടെറസില്‍ കയറി കുളിച്ചു!
ഭോപ്പാല്‍ , തിങ്കള്‍, 1 ഏപ്രില്‍ 2019 (13:53 IST)
ഒരു വീട്ടില്‍ നിന്ന് ബക്കറ്റും മഗ്ഗും അടിച്ചുമാറ്റിയ ശേഷം മറ്റൊരു വീടിന്‍റെ ടെറസില്‍ കയറിനിന്ന് കള്ളന്‍ കുളിച്ചു! ചൂടുകാലമല്ലേ, കുളിക്ക‍ാതെ ഉറാങ്ങാന്‍ പറ്റാത്തതുകൊണ്ടാവും എന്നു കരുതേണ്ട. ഈ കള്ളന്‍ ഒരു വെറൈറ്റി സംഭവമാണ്!
 
ഭോപ്പാലിലാണ് വ്യത്യസ്തനായ ഒരു കള്ളന്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. കക്ഷി വിലപിടിപ്പുള്ള ഒന്നും മോഷ്ടിക്കുകയില്ല. ഒരു വീടിന്‍റെ കുളിമുറിയില്‍ നിന്നും ബക്കറ്റും മഗ്ഗും മോഷ്ടിച്ച ശേഷം മറ്റൊരു വീടിന്‍റെ ടെറസില്‍ ആരും കാണാതെ കയറിനിന്ന് കുളിച്ചതാണ് ഒരു സംഭവം. ടെറസില്‍ ആ വീട്ടുകാരുടെ ഉണക്കാനിട്ടിരുന്ന വസ്ത്രം ധരിച്ചിട്ട് കള്ളന്‍ സ്വന്തം വസ്ത്രം അവിടെ ഉപേക്ഷിക്കുകയും ചെയ്തു!
 
പത്തോളം വീടുകളിലാണ് സമാനസംഭവം വ്യത്യസ്ത ദിവസങ്ങളില്‍ അരങ്ങേറിയത്. ചില വീടുകളുടെ അടുക്കളയില്‍ നിന്ന് ഭക്ഷണം എടുത്തുകൊണ്ട് ടെറസില്‍ പോയിരുന്ന് ഈ കള്ളന്‍ കഴിക്കുകയും ചെയ്തത്രേ!
 
എന്തായാലും പൊലീസ് ഇയാളെ ഉടന്‍ പിടിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ചില സി സി ടി വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ടത്രേ. അത്ര അപകടകാരിയല്ലാത്ത ഈ കള്ളനെപ്പറ്റി നാട്ടുകാര്‍ക്കും ഗുരുതരമായ പരാതികളൊന്നുമില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവച്ചു; 12 പേര്‍ അറസ്‌റ്റില്‍ - വിവിധ ഗ്രൂപ്പുകളിലായി നിരവധി പേര്‍ നിരീക്ഷണത്തില്‍