എടിഎം തട്ടിപ്പ്, ഗൃഹനാഥന്റെ രണ്ട് ലക്ഷം നഷ്ടപ്പെട്ടു; കള്ളന്‍ പണം പിന്‍‌വലിച്ചത് ഇങ്ങനെ!

ബുധന്‍, 20 മാര്‍ച്ച് 2019 (20:49 IST)
എടിഎം തട്ടിപ്പിലൂടെ ഗൃഹനാഥന്റെ രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു. തിരുവനന്തപുരം പേയാട് സ്വദേശി ജയകുമാരന്‍ നായരുടെ പണമാണ് നഷ്ടമായത്. വലിയവിള എസ്ബിഐയിലാണ് ഇദ്ദേഹത്തിന്‍റെ ഇടപാടുകളുള്ളത്.
 
ആധാരമെഴുത്തുകാരനായ ഇദ്ദേഹം കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചത്. കഴിഞ്ഞ ദിവസം രണ്ട് ലക്ഷം രൂപ പിന്‍വലിക്കാനായി എ ടി എമ്മില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പട്ടത്തെ സൈബര്‍ പൊലീസിലും ബാങ്കിലും പരാതി നല്‍കി. 
 
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ പതിനാലാം തീയതി ബിഹാറിലെ ഒരു എടിഎമ്മില്‍ നിന്ന് രണ്ട് തവണയായി ഒരു ലക്ഷം രൂപാ വീതം പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം വിവാഹത്തിന് വധൂവരൻ‌മാരുടെ മേൽ ലക്ഷങ്ങളുടെ നോട്ട് വിതറി കുടുംബാംഗങ്ങൾ, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ !