മൈസൂരു കൂട്ടബലാത്സംഗക്കേസ് പ്രതികള്‍ക്ക് നുണ പരിശോധന നടത്തും. കേസില്‍ ആറുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ക്രൂര പീഡനത്തിന് ഇരയായ പെണ്‍കുട്ടി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ മാനസികാവസ്ഥ പൂര്‍വസ്ഥിതിയിലെത്താത്തതിനാല്‍ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്ക് നുണ പരിശോധന നടത്താന്‍ കര്‍ണാടക പൊലീസ് തീരുമാനിച്ചത്.