മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധം ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ നിന്ന് രാജിവച്ച് പവനി എംഎല്‍എ നരേന്ദ്ര ബൊന്തെക്കര്‍. പാര്‍ട്ടിയിലെ മുഴുവന്‍ സ്ഥാനങ്ങളും അദ്ദേഹം ഒഴിഞ്ഞു. ശിവസേനയുടെ ഉപ നേതാവും വിദര്‍ഫയിലെ പാര്‍ട്ടി കോഡിനേറ്ററുമായിരുന്നു അദ്ദേഹം. എന്നാല്‍ പാര്‍ട്ടിയിലെ നിന്ന് രാജിവെച്ചെങ്കിലും തന്റെ നിയമസഭാംഗത്വം അദ്ദേഹം രാജി വെച്ചിട്ടില്ല.
മൂന്നുതവണ എംഎല്‍എയായ ബെന്തെക്കറിന് മന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നു. മന്ത്രിസ്ഥാനത്തെ സംബന്ധിച്ച് ഏകനാഥ് ഷിന്‍ഡെയ്ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും ഇദ്ദേഹം കത്തയച്ചിരുന്നെങ്കിലും പ്രതികരണം ലഭിച്ചില്ല. പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. കഴിഞ്ഞദിവസമായിരുന്നു 39 മന്ത്രിമാരെ ഉള്‍പ്പെടുത്തിയ മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നവീസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്കു ശേഷമാണ് മന്ത്രിസഭാ രൂപീകരിച്ചത്. മഹാരാഷ്ട്ര മന്ത്രിസഭയില്‍ പരമാവധി 43 മന്ത്രിമാരെയാണ് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്. 39മന്ത്രിമാരെ കൂടാതെ രണ്ട് ഉപ മുഖ്യമന്ത്രിമാരും അടങ്ങിയ 42 പേരാണ് സത്യാപ്രതിജ്ഞ ചെയ്തത്.