Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവിടെ ക്ലിക്ക് ചെയ്യൂ, ലുലുവിന്റെ ക്രിസ്മസ് ഗിഫ്റ്റായി 6000 രൂപ; ലിങ്കില്‍ തൊട്ടാല്‍ എട്ടിന്റെ പണി !

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ക്രിസ്മസ് ഗിഫ്റ്റ് എന്ന പേരില്‍ ഒരു ലിങ്ക് വ്യാപകമായി പ്രചരിക്കുന്നുണ്ട്

Cyber Scam Alert

രേണുക വേണു

, തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (12:19 IST)
Cyber Scam Alert

കോട്ടയത്തെ ലുലു മാളിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. അതിനു പിന്നാലെ ലുലുവിന്റെ പേരില്‍ തട്ടിപ്പ് നടക്കുകയാണ്. ലുലുവിന്റെ ക്രിസ്മസ് സമ്മാനമായി 6000 രൂപ കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് പുതിയ സൈബര്‍ തട്ടിപ്പ്. 
 
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ക്രിസ്മസ് ഗിഫ്റ്റ് എന്ന പേരില്‍ ഒരു ലിങ്ക് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ലിങ്കില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍ സാമ്പത്തിക തട്ടിപ്പിലേക്കാണ് ചെന്നെത്തുക. ഒറ്റ നോട്ടത്തില്‍ ഇവര്‍ നല്‍കിയിരിക്കുന്ന വെബ് പേജ് തട്ടിപ്പാണെന്ന് മനസിലാക്കാം. കാരണം ഒന്നിലേറെ അക്ഷരത്തെറ്റുകളാണ് ഇതിലുള്ളത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുകയോ അരുത്. 
 
അഞ്ച് ഗ്രൂപ്പുകളിലും 20 കൂട്ടുകാര്‍ക്കും ഈ ലിങ്ക് ഷെയര്‍ ചെയ്യാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ തട്ടിപ്പ് ലിങ്ക് ഇപ്പോള്‍ മിക്ക ഗ്രൂപ്പുകളിലും വിലസുകയാണ്. ഇത്തരം ലിങ്കുകള്‍ കണ്ടാല്‍ ഉടന്‍ ഡിലീറ്റ് ചെയ്യുകയാണ് വേണ്ടത്. 
 
ഏതെങ്കിലും തരത്തിലുള്ള ഓഫറുകള്‍ ലുലു പോലുള്ള കമ്പനികള്‍ നല്‍കുന്നുണ്ടെങ്കില്‍ അത് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവയ്ക്കും. അല്ലാത്ത ലിങ്കുകള്‍ വ്യാജമായിരിക്കുമെന്ന് മനസിലാക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവം: മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു