Publish Date: Sat, 01 Oct 2022 (14:05 IST)
Updated Date: Sat, 01 Oct 2022 (14:09 IST)
രാജ്യം 5 ജി യുഗത്തിലേക്ക്. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്തത്.വആദ്യ ഘട്ട സേവനം 13 നഗരങ്ങളിലായിരിക്കും ലഭിക്കുന്നത്. അടുത്തിടെ, 5ഏ സ്‌പെക്ട്രം ലേലം വിജയകരമായി നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെര്‍ട്‌സ് എയര്‍വേവ് ടെലികോം കമ്പനികള്‍ക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു.
ഈ വര്‍ഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉള്‍പ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്പനികള്‍ക്ക് ഉള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്വര്‍ക്ക് ദാതാക്കള്‍ അറിയിച്ചിട്ടുണ്ട്. 2024 മാര്‍ച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5ജി സേവനം ലഭ്യമാകും.