നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മ ഹീരബെന്‍ മോദിക്ക് ആശംസകള്‍ നേരാന്‍ ഗാന്ധിനഗറിലെ വീട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
അമ്മയ്ക്ക് പാദപൂജ ചെയ്ത് അനുഗ്രഹം തേടിയ ശേഷമാണ് മോദി ഗാന്ധിനഗറിലെ വീട്ടില്‍ നിന്ന് മടങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അമ്മയെ കുറിച്ച് വൈകാരികമായ കുറിപ്പ് മോദി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.
'അമ്മ' എന്നത് നിഘണ്ടുവിലെ ഏതെങ്കിലും ഒരു വാക്ക് പോലെ അല്ല എന്നും സ്‌നേഹം, ക്ഷമ, വിശ്വാസം എന്ന് തുടങ്ങുന്ന നിരവധി വികാരങ്ങളുടെ സമ്മേളനമാണ് അതെന്നും മോദി കുറിച്ചു. തന്റെ ജീവിതത്തില്‍ ഉള്ള നന്മയെല്ലാം മാതാപിതാക്കളില്‍ നിന്ന് പകര്‍ന്നു കിട്ടിയതാണെന്നും മോദി പറഞ്ഞു.