Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റിനോടുള്ള അവിശ്വാസമാണ് ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നത്: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

മോദിക്കെതിരെ രാഹുൽ ഗാന്ധി

ബജറ്റിനോടുള്ള അവിശ്വാസമാണ് ഓഹരി വിപണിയിൽ പ്രതിഫലിക്കുന്നത്: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
, ശനി, 3 ഫെബ്രുവരി 2018 (13:04 IST)
കേന്ദ്ര ബജറ്റിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ബജറ്റിനോടുള്ള അവിശ്വാസമാണ് ഓഹരി വിപണി കൂപ്പു കുത്തിയതിലൂടെ പ്രതിഫലിക്കുന്നതെന്ന് രാഹുല്‍ വിമര്‍ശിച്ചു. 
 
ഇന്നലെ സെന്‍സെക്‌സ് 836 പോയിന്റ് താഴ്ചയിലാണ് ക്ലോസ് ചെയ്തത്. ട്വിറ്ററിലൂയെയായിരുന്നു രാഹുലിന്റെ വിമര്‍ശനം. വ്യാഴാഴ്ച ബജറ്റ് അവതരണ വേളയില്‍ ഓഹരി വിപണി കയറ്റിത്തിന്റേയും ഇറക്കത്തിന്റേയും പാതയിൽ ആയിരുന്നു. ഒരവസരത്തില്‍ കുതിച്ചുയര്‍ന്ന വിപണി ,ഓഹരികളിലെയും മ്യൂച്വല്‍ ഫണ്ടുകളിലെയും ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള പ്രഖ്യാപനം വന്നതോടെ കൂപ്പുകുത്തി. 
 
‘മോദി സര്‍ക്കാര്‍ അധികാരത്തിലേരിയിട്ട്  നാല് വര്‍ഷം കഴിഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ യുവാക്കളും കര്‍ഷകരും അടക്കമുളളവര്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കിയത്. തൊഴിലോ നല്‍കാനോ കര്‍ഷകര്‍ക്ക് ന്യായമായി വില നല്‍കുവാനോ സാധിച്ചിട്ടില്ല. ബജറ്റില്‍ ആകെയുള്ളത് ഭാവനാപരമായ  പദ്ധതികള്‍ മാത്രമാണ്. ഇനി ഒരു വര്‍ഷം കൂടിയല്ലേ ഉണ്ടാവൂ എന്നതാണ് ഏക ആശ്വാസം’ എന്നും രാഹുല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉപഭോക്താക്കള്‍ക്ക് ഇഷ്‌ടം കുറയുന്നു; ഓഹരികളിലും ഏറ്റകുറച്ചില്‍ - കൂടുതല്‍ ജനപ്രിയമാകാനൊരുങ്ങി ഫേസ്‌ബുക്ക്