ബാലാക്കോട്ട് വ്യോമാക്രമണത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷമാഇയ് വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെയും സർക്കാരിന്റേയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷം പാകിസ്ഥാനെ പ്രതിനിധീകരിച്ച് സംസാരിക്കുകയാണെന്ന് പ്രധാനമന്ത്രി മധ്യപ്രദേശിലെ ദറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
വ്യോമാക്രണം നടന്നത് പാകിസ്ഥാനിലാണെങ്കിലും, കൊണ്ടത് ഇന്ത്യയിലെ ചിലര്‍ക്കാണെന്നും മോദി പറഞ്ഞു. തന്നെ വിമര്‍ശിച്ച് പാകിസ്ഥാന്റെ കയ്യടി മേടിക്കാനും ഇവര്‍ക്ക് കഴിഞ്ഞതായി മോദി പറഞ്ഞു. ധീരരായ സേനയുടെ കഴിവിനെ ചോദ്യം ചെയ്യുകയാണ് കോൺഗ്രസ്. - മോദി പറഞ്ഞു.
‘പാകിസ്ഥാനെ ലോകം മുഴുവന്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യയിലെ ചിലര്‍ ചോദ്യങ്ങള്‍ ചോദിച്ച് പാകിസ്ഥാനെ പിന്തുണയ്ക്കുകയായിരുന്നുവെന്നും മോദി ആരോപിച്ചു. ഇന്ത്യയിലെ ചില ആളുകള്‍ ആക്രമണത്തിന്റെ തെളിവും, കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്കും ആവശ്യപ്പെട്ട് പാകിസ്ഥാനെ രക്ഷിക്കുന്നതിന്റെ തിരക്കിലായിരുന്നു’- മോദി പറഞ്ഞു.