Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹപ്രായ ബിൽ: പെൺകുട്ടികളുടെ തുല്യതയ്ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി

വിവാഹപ്രായ ബിൽ: പെൺകുട്ടികളുടെ തുല്യതയ്ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി
, ചൊവ്വ, 21 ഡിസം‌ബര്‍ 2021 (16:31 IST)
വിവാഹപ്രായ ഏകീകരണബിൽ പെൺകുട്ടികളുടെ തുല്യതയ്ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിലൂടെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
ഏത് പാർട്ടിയാണ് തങ്ങളുടെ നേട്ടത്തിനായി പ്രവർത്തിക്കുന്നതെന്ന് ഇന്ന് സ്ത്രീകൾക്ക് അറിയാം. സ്ത്രീകളുടെ വികസനത്തിനും ശാക്തീകരണത്തിനുമായി ബിജെപി നടത്തുന്ന പ്രവർത്തനങ്ങളെ രാജ്യം ഉറ്റു നോക്കുകയാണ്. പെൺമക്കളെ ഗർഭപാത്രത്തിൽ കൊല്ലരുതെന്നും അവർ ജനിക്കണമെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിൽ പ്രയാഗ്‌രാജ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ടെലിഫോണ്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കി