Publish Date: Tue, 21 Dec 2021 (11:39 IST)
Updated Date: Tue, 21 Dec 2021 (11:42 IST)
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 5,326. കഴിഞ്ഞ മണിക്കൂറുകളില്‍ 8,043 പേര്‍ കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗം മൂലം പുതിയതായി 453 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 79,097 പേരാണ്. അതേസമയം രാജ്യത്തെ ആകെ കൊവിഡ് മരണം 4,78,007 ആയിട്ടുണ്ട്. ഇതുവരെ 1,38,34,78,181 പേര്‍ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.