Narendra Modi: 'ക്യാമറയും കൂടെ ധ്യാനിക്കട്ടെ' എന്ന് ട്രോളന്‍മാര്‍; 'ഹ ഹ ഹ ഹ' ഇമോജി കൊണ്ട് നിറഞ്ഞ് മോദി

ധ്യാനത്തിനാണോ ഫോട്ടോഷൂട്ടിനാണോ മോദി പോയിരിക്കുന്നത് എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്

രേണുക വേണു
ശനി, 1 ജൂണ്‍ 2024 (16:18 IST)
Narendra Modi

Narendra Modi: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പ് കന്യാകുമാരിയിലെ വിവേകാനന്ദ പാറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനിക്കാന്‍ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോദിയെ പരിഹസിക്കാനാണ് കൂടുതല്‍ പേരും ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. ബിജെപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റുകളില്‍ പോലും ട്രോള്‍ മയമാണ്. 
ധ്യാനത്തിനാണോ ഫോട്ടോഷൂട്ടിനാണോ മോദി പോയിരിക്കുന്നത് എന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്. ഒറ്റയ്ക്കു ധ്യാനിക്കാന്‍ പോകുമ്പോള്‍ ക്യാമറമാന്‍മാരേയും കൂട്ടി പോകുന്ന മോദിയുടെ ലക്ഷ്യം വെറും പബ്ലിസിറ്റി മാത്രമാണെന്ന് ചിലര്‍ പരിഹസിച്ചിരിക്കുന്നു. തുടര്‍ച്ചയായി മണിക്കൂറുകള്‍ ധ്യാനിക്കുമെന്ന് പറഞ്ഞിട്ട് വിവിധ പോസുകളില്‍ ഉള്ള ചിത്രങ്ങള്‍ പകര്‍ത്തി അവ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ് മോദിയെന്നും ട്രോളുകള്‍ ഉണ്ട്. 
ബിജെപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ 11,000 ത്തില്‍ അധികം 'ഹ ഹ' റിയാക്ഷനുകളാണ് മോദിയുടെ ധ്യാന ചിത്രങ്ങള്‍ക്കു ലഭിച്ചിരിക്കുന്നത്. ലൗ റിയാക്ഷനുകള്‍ നാലായിരത്തില്‍ താഴെ മാത്രം. വിവേകാനന്ദ പാറയില്‍ നിന്നുള്ള മോദിയുടെ വീഡിയോയ്ക്കും 'ഹ ഹ' റിയാക്ഷനുകള്‍ തന്നെയാണ് കൂടുതല്‍. മോദിയുടെ ധ്യാന ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മീമുകളായി പുറത്തുവന്നിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments