ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യം, നി​ക്ഷേ​പകര്‍ക്കായി ചു​വ​പ്പു പ​ര​വ​താ​നി വി​രി​ക്കും; ജിഡിപി ആറു മടങ്ങ് വര്‍ദ്ധിച്ചു - പ്രധാനമന്ത്രി

നി​ക്ഷേ​പകര്‍ക്കായി ചു​വ​പ്പു പ​ര​വ​താ​നി വി​രി​ക്കും; ജിഡിപി ആറു മടങ്ങ് വര്‍ദ്ധിച്ചു - പ്രധാനമന്ത്രി

Webdunia
ചൊവ്വ, 23 ജനുവരി 2018 (18:29 IST)
ഇന്ത്യ കുറഞ്ഞ കാലംകൊണ്ടു നിക്ഷേപ സൗഹൃദ രാജ്യമായി മാറിക്കഴിഞ്ഞുവെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പം ന​ട​ത്തു​ക​യെ​ന്ന​ത് ഇ​പ്പോ​ൾ കൂ​ടു​ത​ൽ ല​ളി​ത​മാ​യി​രി​ക്കുന്നു. ലൈ​സ​ൻ​സ് രാ​ജി​ന് അ​റു​തി​വ​രു​ത്താ​ൻ ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ചു​വ​പ്പ് നാ​ടയ്‌ക്ക് പകരം ചു​വ​പ്പു പ​ര​വ​താ​നി വി​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കഴിഞ്ഞ 20 വർഷത്തിനിടെ ജിഡിപി വളർച്ച ആറു മടങ്ങു വര്‍ദ്ധിച്ചു. ഡിജിറ്റൽ മേഖലയിലെ വളർച്ചയാണ് സാമ്പത്തിക മേഖലയിൽ ഗുണം ചെയ്തത്. ശക്തവും വികാസനോന്മുഖവുമായ ഇന്ത്യ ലോകത്തിനു മുന്നിൽ വൻ അവസരമാണ് ഒരുക്കുന്നതെന്നും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ലോ​ക സാ​മ്പ​ത്തി​ക ഫോ​റം പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രിക്കവെ മോദി വ്യക്തമാക്കി.

ലോ​കം നേ​രി​ടു​ന്ന മൂ​ന്നു വ​ലി​യ വെ​ല്ലു​വി​ളി​ക​ള്‍ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഭീ​ക​ര​വാ​ദ​വും സ്വാ​ർ​ഥ​ത​യു​മാ​ണ്. ഭീ​ക​ര​വാ​ദം ആ​പ​ൽ‌​ക്ക​ര​മാ​ണ്. ന​ല്ല ഭീ​ക​ര​വാ​ദ​മെ​ന്നും ചീ​ത്ത ഭീ​ക​ര​വാ​ദ​മെ​ന്നും പ​റ​യു​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ അ​പ​ക​ടം. യു​വാ​ക്ക​ൾ ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് ആ​കൃ​ഷ്ട​രാ​കു​ന്ന​ത് വേ​ദ​നി​പ്പി​ക്കുന്നു. ​ഐക്യത്തിലും അഖണ്ഡതയിലുമാണ് ഇന്ത്യ എപ്പോഴും വിശ്വസിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ എല്ലാവര്‍ക്കും വികസനം എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികസനം എന്നതാണ് ഞങ്ങളുടെ മുദ്രാ വാക്യം. ഇന്നത്തെ ഇന്ത്യ പിന്തുടരുന്നത് ഗാന്ധിയൻ ആദർശങ്ങൾ ആണെന്നും മോദി ദാവോസിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പണിയും എഐ ചെയ്യും, ചാറ്റ് ജിപിടി അറ്റ്ലസ് വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺ എഐ

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

അടുത്ത ലേഖനം
Show comments