Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്: പ്രചരണത്തിന് നരേന്ദ്രമോദിയും

Narendra Modi

ശ്രീനു എസ്

, തിങ്കള്‍, 8 മാര്‍ച്ച് 2021 (07:58 IST)
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. നാലു ജില്ലകളിലായി നടക്കുന്ന റാലികളിലാണ് മോദി പങ്കെടുക്കുന്നത്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ബിജെപി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 
 
കഴിഞ്ഞ ദിവസമാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപനം ശംഖുമുഖത്ത് നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് സമ്മേളനം ഉദ്ഘാടനം നടത്തിയത്. ഇതിനോടനുബന്ധിച്ച് ബിജെപി കോര്‍ കമ്മിറ്റിയും ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടമ്മമാര്‍ക്ക് മാസശമ്പളവും ദാരിദ്ര്യരേഖയില്‍ താഴ്ന്നവര്‍ക്ക് ഭക്ഷ്യകിറ്റും: വാഗ്ദാനങ്ങളുമായി ഡിഎംകെ