Publish Date: Mon, 31 Jan 2022 (12:41 IST)
Updated Date: Mon, 31 Jan 2022 (12:43 IST)
പാർലമെന്റിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭാനടപടികൾ കൃത്യമായി നടത്താൻ പ്രതിപക്ഷ സഹകരണം വേണമെന്നും വാക്സിൻ ഉത്പാദക രാജ്യമെന്ന നിലയിൽ രാജ്യത്തിന് ശക്തമായി മുന്നോട്ടുപോകാവ് സാധിച്ചുവെന്നും മോദി പറഞ്ഞു.ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ബജറ്റ് സമ്മേളനത്തിൽ പെഗാസസ് ആരോപണങ്ങൾ, കർഷക പ്രശ്നങ്ങൾ, ചൈനയുമായുള്ള അതിർത്തി തർക്കം എന്നിവ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കും.ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിലാണ് സമ്മേളനം നടക്കുന്നത്.
2017-ൽ ഇസ്രയേലുമായുള്ള പ്രതിരോധ കരാറിന്റെ ഭാഗമായാണ് ഇന്ത്യ സ്പൈവെയർ വാങ്ങിയതെന്ന് ന്യൂയോർക്ക് ടൈംസ് ലേഖനം പുറത്തുവന്നതോടെ സർക്കാരിനെ ഒറ്റക്കെട്ടായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.കഴിഞ്ഞ വർഷം പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ പെഗാസസ് ആരോപണം സർക്കാർ നിഷേധിച്ചിരുന്നു.