മനുഷ്യരെ കൊവിഡില്‍ നിന്ന് രക്ഷിക്കാന്‍ കാളിയോട് പ്രാര്‍ഥന നടത്തി മോദി. രണ്ടുദിവസത്തെ ബംഗ്ലാദേശ് പര്യടനത്തിനിടെ ജഷോരേശ്വരി കാളി ക്ഷേത്രത്തിലെത്തിയാണ് പ്രധാനമന്ത്രി മോദി പ്രാര്‍ഥിച്ചത്. അതേസമയം പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് മോദിയുടെ ക്ഷേത്രദര്‍ശനമെന്നും ആരോപണം ഉണ്ട്.
മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ ധാക്കയില്‍ സംഘര്‍ഷം ഉണ്ടായി. വിദ്യാര്‍ത്ഥികളടക്കം രണ്ടായിരത്തിലധികം പേരാണ് പ്രതിഷേധിച്ചത്. സംഭവത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.