Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാപ്‌ടോപും ക്രിക്കറ്റ് ബാറ്റുമെടുക്കേണ്ട കുട്ടികള്‍ കല്ലുകളെടുക്കുന്നത് ദുഃഖകരം; കശ്‌മീർ വിഷയത്തിൽ ഒടുവിൽ പ്രധാനമന്ത്രി പ്രതികരിച്ചു

എല്ലാവരും അനുഭവിക്കുന്ന സ്വാതന്ത്ര്യം കശ്‌മീരിനുമുണ്ട്

ലാപ്‌ടോപും ക്രിക്കറ്റ് ബാറ്റുമെടുക്കേണ്ട കുട്ടികള്‍ കല്ലുകളെടുക്കുന്നത് ദുഃഖകരം; കശ്‌മീർ വിഷയത്തിൽ ഒടുവിൽ പ്രധാനമന്ത്രി  പ്രതികരിച്ചു
ന്യൂഡൽഹി , ചൊവ്വ, 9 ഓഗസ്റ്റ് 2016 (20:21 IST)
ഓരോ ഇന്ത്യൻ പൗരനും ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശം കശ്‌മീരിലെ ജനങ്ങൾക്കും ബാധകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരും കശ്മീരിനെ സ്‌നേഹിക്കുന്നുണ്ട്. എല്ലാവരും അനുഭവിക്കുന്ന സ്വാതന്ത്ര്യം കശ്‌മീരിനുമുണ്ട്. ലാപ്‌ടോപും ക്രിക്കറ്റ് ബാറ്റുമെടുക്കേണ്ട കശ്മീരി കുട്ടികള്‍ കൈയ്യില്‍ കല്ലുകളെടുക്കുന്നത് ദുഖകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാരമ്പര്യത്തിനു കളങ്കമുണ്ടാക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ കശ്‌മീരില്‍ നടക്കുന്നത്. കശ്മീരിന്റെ വികസനമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. വികസനത്തിലൂടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ ജനാധിപത്യത്തിൽ നിരവധി മാർഗ്ഗങ്ങളുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മാനവികത, ജനാധിപത്യം, കശ്മീരിയത എന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ മുദ്രാവാക്യത്തിലാണ് എന്റെ സര്‍ക്കാരും വിശ്വസിക്കുന്നത്. കുറച്ചാളുകളാണ് താഴ് വരയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മോഡി പറഞ്ഞു.

മധ്യപ്രദേശിലെ അലിജാപൂര്‍ ജില്ലയില്‍ സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ കശ്മീര്‍ പ്രതികരണം. ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനി സൈനിക നടപടിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് കശ്മീരിൽ സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ അൻപതിലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണണക്കിനു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശ്വസുന്ദരി മത്സരത്തിനെത്തുന്ന പെണ്‍കുട്ടികളെ കൈയില്‍ കിട്ടിയാല്‍ എന്തു ചെയ്യുമെന്ന് ഐഎസ് ഭീകരര്‍ വ്യക്തമാക്കുന്നു - ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കൂടി