Select Your Language

Notifications

webdunia
webdunia
webdunia
webdunia

2024ലിലും മോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കെസി ത്യാഗി

2024ലിലും മോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കെസി ത്യാഗി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 30 ഓഗസ്റ്റ് 2021 (20:19 IST)
2024 ലും എന്‍ഡിഎ സഖ്യത്തിന്റെ നേതാവ് നരേന്ദ്രമോദി തന്നെയായിരിക്കുമെന്ന് ജെഡിയു ജനറല്‍ സെക്രട്ടറി കെസി ത്യാഗി പറഞ്ഞു. 2024 ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും മോദി തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും ജെഡിയു നേതാവ് നിതീഷ് കുമാറിനുണ്ടെന്നുള്ള പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് ത്യാഗിയുടെ പ്രതികരണം.
 
നേരത്തേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് കുമാറാണെന്ന് പറഞ്ഞതില്‍ നിരവധി വിവാദങ്ങള്‍ക്ക് ഇദ്ദേഹം തുടക്കം കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ത്യാഗി എത്തിയത്. എന്‍ഡിഎയിലെ വിശ്വസ്തരായ സഖ്യകക്ഷിയാണ് ജെഡിയു. സഖ്യത്തിലെ പ്രധാന നേതാവാണ് മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74; മരണം 132