ഡൽഹി: ലഡാക്കിൽ ചൈനയുമായുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇരുപത് കരസേനാ ജവാന്മാർക്ക് വിട ചൊല്ലി രാജ്യം.കേണൽ റാങ്ക് ഉദ്യോഗസ്ഥനടക്കം മൂന്ന് പേരുടെ മരണവാർത്ത രാവിലെ പുറത്തു വന്നതിന് പിന്നാലെ രാത്രിയോടെയാണ് മറ്റു 17 ജവാന്മാർ കൊല്ലപ്പെട്ട വിവരം സൈന്യം സ്ഥിരീകരിച്ചത്.
ചൈനയുമായുള്ള സംഘർഷത്തിൽ വീരമൃത്യു മരിച്ച സൈനികർക്ക് ആദരാജ്ഞലി അർപ്പിക്കുന്നതായി കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും നിർണായക ഘട്ടത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങളും സേനക്ക് പിന്തുണ നൽകണമെന്നും സോണിയ പറഞ്ഞു. ഗാൽവാൻ താഴ്‌വരയിൽ നിന്നുള്ള വാർത്തകൾ ഞെട്ടിക്കുന്നതാണെന്നും വീരമൃത്യു മരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനവും ഐക്യദാർണ്ഡ്യവും അറിയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേണൽ സന്തോഷ് ബാബുവിന്റെ മരണംത്തിൽ ഗാധ ദുഖവും ഞെട്ടലും രേഖപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ട്വീറ്റ് ചെയ്‌തു. നടൻ മോഹൻലാലും വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സുപ്രിയ സുലെ എന്നിവരും ജവാൻമാരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.