വിവാദങ്ങൾക്കിടെ പ്രതിഷേധക്കാരെ ഒഴിവാക്കി ദേശിയ പുരസ്കാര സമർപ്പണം തുടരുകയാണ്. അതേസമയം പ്രസിഡന്റ് അവാരേഡ് നൽകാത്തതിൽ പ്രതിഷേധമറിയിച്ച് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം നേടിയ ഫഹദ് ഫാസിൽ ഡൽഹി വിട്ടു. മറ്റെല്ലാവരും വേദിക്കു മുന്നിൽ പ്രതിഷേധമറിയിച്ചപ്പോൾ താരം ഡൽഹിയിൽ നിന്നും തിരിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	പുരസ്കാര ജേതാക്കളായ പതിനൊന്ന് പേർക്ക് മാത്രമേ പ്രസിഡന്റ് അവാർഡ് സമർപ്പിക്കുകയുള്ളു എന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെ തുടാർന്നാണ് 70ഓളം വരുന്ന പുരസ്കാര ജേതാക്കൾ പുരസ്കാരദാനച്ചടങ്ങിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ചത്. 
 
									
										
								
																	
	 
	എന്ത് മാനദണ്ഡത്തിലാണ് പ്രസിഡന്റിൽ നിന്നും അവാർഡ് വാങ്ങുന്നവരെ തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഇതേവരെ കേന്ദ്ര സർക്കാർ മറുപടി പറഞ്ഞിട്ടില്ല. അതേസമയം മലയാളത്തിൻ നിന്നും ജയരാജും യേശുദാസും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഇരുവരും പ്രസിഡന്റിൽ നിന്നും പുരസ്കാരങ്ങൾ കൈപ്പറ്റി. നേരത്തെ നിലപാട് തിരുത്തണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച  കത്തിൽ ഇരുവരും ഒപ്പിട്ടിരുന്നെങ്കിലും ചടങ്ങിൽ പങ്കെടുക്കും എന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു.