ആഭ്യന്തരം അമിത് ഷായ്‌ക്ക് ?, നിര്‍മ്മല സീതാരാമന്‍ താക്കോല്‍ സ്ഥാനത്തേക്ക്! ?

വെള്ളി, 24 മെയ് 2019 (17:16 IST)
ചരിത്ര വിജയം നേടി രണ്ടാം സർക്കാർ രൂപീകരണത്തിന് ഒരുങ്ങുന്ന നരേന്ദ്ര മോദി മന്ത്രിസഭയിലേക്ക് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ എത്തുമെന്ന് റിപ്പോര്‍ട്ട്. ക്യാബിനറ്റ് പദവിയുള്ള നിര്‍ണായകമായ റോളാകും
ബിജെപിയുടെ ബുദ്ധിരാക്ഷസന് നല്‍കുകയെന്നും അല്ലെങ്കില്‍ ആഭ്യന്തര വകുപ്പ് തന്നെ മോദിയുടെ വിശ്വസ്‌തന് ലഭിക്കുമെന്നാണ് സൂചന.

പുതുമുഖങ്ങങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനൊപ്പം ഗാന്ധിനഗറില്‍ നിന്നും  ഗാന്ധിനഗറില്‍ നിന്നും റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിച്ച അമിത് ഷായ്‌ക്കും മന്ത്രിസഭയില്‍ മുന്തിയ പരിഗണ നല്‍കാനാണ് ആലോചന.

പുറത്തുവരുന്ന സൂചനകള്‍ പോലെ സംഭവിച്ചാല്‍ ആഭ്യന്തര വകുപ്പായിരിക്കും അമിത് ഷായ്‌ക്ക് ലഭിക്കുക. നിലവിലെ ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് പ്രതിരോധം പോലെയുള്ള സുപ്രധാന വകുപ്പിലേക്ക് മാറുകയും നിര്‍മ്മല സീതരാമന്‍ മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനത്തേക്ക് എത്തുകയും ചെയ്യും.

രാഹുൽ ഗാന്ധിയെ അരലക്ഷം വോട്ടിനു അമേഠിയിൽ തോൽപ്പിച്ച സ്‌മൃതി ഇറാനിക്ക് മന്ത്രിസഭയിൽ അർഹമായ പ്രാധാന്യം നൽകിയേക്കും. അമിത് ഷാ മന്ത്രിസഭയിലെത്തിയാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് പകരക്കാരനായി ആരെത്തും എന്നതും ആകാംക്ഷ ജനിപ്പിക്കുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പി.എസ് ശ്രീധരന്‍പിള്ള; ‘ബിജെപിക്ക് സീറ്റു നേടാന്‍ കഴിയാതെ പോയതിനു പിന്നില്‍ ആർഎസ്എസ് ഇടപെടൽ