Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രസാദത്തിൽ വിഷം കലർത്തിയതായി റിപ്പോര്‍ട്ട്; ക്ഷേത്ര ജീവനക്കാർ അറസ്‌റ്റില്‍ - മരണസംഖ്യ ഉയരുന്നു

പ്രസാദത്തിൽ വിഷം കലർത്തിയതായി റിപ്പോര്‍ട്ട്; ക്ഷേത്ര ജീവനക്കാർ അറസ്‌റ്റില്‍ - മരണസംഖ്യ ഉയരുന്നു

പ്രസാദത്തിൽ വിഷം കലർത്തിയതായി റിപ്പോര്‍ട്ട്; ക്ഷേത്ര ജീവനക്കാർ അറസ്‌റ്റില്‍ - മരണസംഖ്യ ഉയരുന്നു
ബംഗളൂരു , ശനി, 15 ഡിസം‌ബര്‍ 2018 (12:28 IST)
കർണാടകത്തിലെ‌ ചാമരാജ നഗറിലെ ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 11 പേർ മരിച്ച സംഭവത്തിൽ രണ്ട് ക്ഷേത്ര ജീവനക്കാര്‍ അറസ്‌റ്റില്‍.

ഭക്ഷണത്തിൽ പുറത്തുനിന്ന് കീടനാശിനി കലർത്തി എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇനിയും അഞ്ചുപേരെക്കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.

സമീപത്തെ മറ്റൊരു ക്ഷേത്രവുമായി നിലനിന്ന തർക്കമാണ് ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പിടിയിലായവർ മൊഴി നൽകിയതായി വിവരമുണ്ട്. വിഭാഗങ്ങൾ തമ്മിൽ ഇവിടെ തർക്കം നിലനിന്നിരുന്നു.

പൊലീസ് പ്രസാദം ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം ലഭിച്ച ശേഷമെ ഏതുതരം വിഷമാണ് കലർന്നതെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.

ഹനൂർ താലൂക്കിലെ സുൽവാടി ഗിച്ചുകുട്ടി മാരമ്മ ക്ഷേത്രത്തിൽ വെള്ളിയാഴ്‌ചയാണ് സംഭവമുണ്ടായത്. പ്രസാദം കഴിച്ച കുട്ടിയുൾപ്പെടെ 11 പേരാണ് മരിച്ചത്. 82 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ എട്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാര്‍ത്താ അവതാരക ഫ്ലാറ്റിന്‍റെ മുകളില്‍ നിന്ന് വീണ് മരിച്ചു‍; സഹപ്രവര്‍ത്തകന്‍ കസ്‌റ്റഡിയില്‍