Webdunia - Bharat's app for daily news and videos

Install App

‘ബോംബ് കഥ’ എട്ടു നിലയില്‍ പൊട്ടി; യുവതി യെമനിലെക്ക് പറന്നു - ക്ലൈമാ‍ക്‍സില്‍ കാമുകന്‍ അറസ്‌റ്റില്‍

‘ബോംബ് കഥ’ എട്ടു നിലയില്‍ പൊട്ടി; യുവതി യെമനിലെക്ക് പറന്നു - ക്ലൈമാ‍ക്‍സില്‍ കാമുകന്‍ അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (15:37 IST)
യുവതി ബോംബുമായി വിമാനത്താവളത്തിൽ എത്തിയെന്നു പൊലീസിനെ വിവരമറിയിച്ച യുവാവ് അറസ്‌റ്റില്‍. പെണ്‍കുട്ടിയുടെ മുന്‍‌കാമുകനും മുംബൈ സ്വദേശിയുമായ കുത്തബ്‌ദീന്‍ ഹത്തിംബായി ഷായിവാല(28) എന്ന യുവാവാണ് അന്വേഷണത്തിലൊടുവില്‍ പിടിയിലായത്.

യെമന്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി ഷായിവാല പ്രണയത്തിലായിരുന്നു. എന്നാല്‍ ഇയാള്‍ പറയുന്നതെല്ലാം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ യുവതി തിരികെ യെമനിലേക്ക് പോകാന്‍ മുംബൈ ഛത്രപതി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ എത്തിയെന്ന് മനസിലാക്കിയതോടെയാണ് യുവാവ് വ്യാജ ബോംബ് സന്ദേശം സ്രഷ്‌ടിച്ചത്.

ബോംബുമായി ഒരു യെമന്‍ യുവതി വിമാനത്താവളത്തില്‍ എത്തുമെന്നായിരുന്നു സന്ദേശം. പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയെ കണ്ടെത്തിയെങ്കിലും സന്ദേശം വ്യാജമാണെന്ന് മനസിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മുന്‍ കാമുകന്‍ കുടുങ്ങിയത്.

സംഭവത്തില്‍ പൊലീസിന്റെ വിശദീകരണം ഇങ്ങനെ:-

യെമന്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി ഷായിവാല കുറച്ചു നാളായി അടുപ്പത്തിലായിരുന്നു. താന്‍ ബിസിനസുകാ‍രനാണെന്നും ധനികന്‍ ആണെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ ബന്ധം തുടര്‍ന്നത്. എന്നാ‍ല്‍, ഇയാള്‍ പറയുന്നത് കള്ളമാണെന്നും ഒരു ഷോപ്പിലാണ് ജോലിയെന്നും തിരിച്ചറിഞ്ഞ പെണ്‍കുട്ടി ബന്ധത്തിൽ നിന്നും പിന്മാറി. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ പതലതരം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന് ഷായിവാല യുവതിയെ അറിയിച്ചു. ഇതിനിടെയാണ് തിരികെ മടങ്ങാന്‍ യുവതി തീരുമാനിച്ചതും യാത്ര തടയാന്‍ ഇയാള്‍ വ്യാജ ബോം കഥ മെനഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലെ ഫോട്ടോഷൂട്ട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

ട്രെയിനിലെ ടോയ്‌ലറ്റില്‍ നിന്നും വിചിത്രമായ ശബ്ദം; ഞെട്ടലില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് ജനിച്ചു; ആലപ്പുഴയില്‍ നാലു ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 827 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

അടുത്ത ലേഖനം
Show comments