കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മീന്‍ വയറ്റില്‍ തറച്ച് മരിച്ചു

ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെയാണ് സംഭവം. ഒക്ടോബര്‍ 14 നാണ് അക്ഷയ് മത്സ്യബന്ധനത്തിനു പോയത്

രേണുക വേണു
ശനി, 18 ഒക്‌ടോബര്‍ 2025 (09:58 IST)
കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനു മീനിന്റെ കൂര്‍ത്ത തല വയറ്റില്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന് ദാരുണാന്ത്യം. മംഗളൂരു കാര്‍വാര്‍ മജാലി ദണ്ഡേബാഗ സ്വദേശി അക്ഷയ് അനില്‍ മജാലിക്കറാണ് (24) മരിച്ചത്. 
 
ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെയാണ് സംഭവം. ഒക്ടോബര്‍ 14 നാണ് അക്ഷയ് മത്സ്യബന്ധനത്തിനു പോയത്. പത്ത് ഇഞ്ചോളം നീളമുള്ള 'നീഡില്‍ഫിഷ്' കടലില്‍ നിന്ന് ബോട്ടിലേക്കു ചാടി യുവാവിന്റെ വയറ്റില്‍ തറയ്ക്കുകയായിരുന്നു. മീനിന്റെ തലഭാഗത്തെ മൂര്‍ച്ചയുള്ള കൊമ്പ് വയറ്റില്‍ തുളഞ്ഞുകയറി.
 
ഗുരുതര പരുക്കേറ്റ യുവാവിനെ കാര്‍വാറിലെ ക്രിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കു വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം സംഭവിച്ച ദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഡോക്ടര്‍മാര്‍ മുറിവ് തുന്നിച്ചേര്‍ത്തു. രണ്ട് ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ വീട്ടില്‍ വെച്ച് കടുത്ത വയറുവേദന അനുഭവപ്പെടുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെയാണ് മരണം. 
 
യുവാവിന്റെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. സിടി സ്‌കാനിങ്ങിനു വിധേയമാക്കാതെ മുറിവ് തുന്നിച്ചേര്‍ത്തു വിടുകയായിരുന്നെന്നും വയറ്റില്‍ മീനിന്റെ മുള്ള് ഉണ്ടായിരുന്നെന്നുമാണ് വീട്ടുകാരുടെ ആരോപണം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച കേസ്; വിജയ്യുടെ ടിവികെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്രാസ് ഹൈക്കോടതിയില്‍ അറിയിച്ചു

KC Venugopal: കെ.സി.വേണുഗോപാലിനെതിരെ എഐസിസിക്ക് പരാതി; പിന്നില്‍ രമേശ് ചെന്നിത്തലയും ചാണ്ടി ഉമ്മനും

ഇഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മുട്ടത്തുമഠം എംജി മനു മാളികപ്പുറം മേല്‍ശാന്തി

തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ല; സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നില്‍ വലിയ ആളുകളെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

അടുത്ത ലേഖനം
Show comments