Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂരി ചിത്രത്തിന്റെ ഷൂട്ടിനിടെ ബോട്ട് മറിഞ്ഞു; രക്ഷകരായത് മത്സ്യത്തൊഴിലാളികൾ

രണ്ട് ഛായാഗ്രാഹകർ വെള്ളത്തിൽ വീണു.

Soori Movie

നിഹാരിക കെ.എസ്

, ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (13:02 IST)
സൂരി നായകനായെത്തുന്ന പുതിയ ചിത്രം മണ്ടാടിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സിനിമയുടെ ഷൂട്ടിനിടെ അപകടം. കടലിൽ വെച്ച് നടന്ന ഷൂട്ടിങ്ങിനിടെ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായിരിക്കുന്നത്. കടലിൽ വെച്ചുള്ള ഒരു രംഗം പകർത്തുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ഛായാഗ്രാഹകർ വെള്ളത്തിൽ വീണു. 
 
കടലിൽ വീണവരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. ഒരു കോടി രൂപയുടെ ഉപകരണങ്ങളാണ് അപകടത്തിൽ നശിച്ചത്. രാമനാഥപുരം തീരത്താണ് അപകടമുണ്ടായത്. പ്രധാന അഭിനേതാക്കളും മറ്റ് അണിയറപ്രവർത്തകരും ഗുരുതരമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
 
സൂരി, സംവിധായകൻ മതിമാരൻ പുകഴേന്തി എന്നിവർ സംഭവ സ്ഥലത്തുണ്ടായിരുന്നു. ചിത്രത്തിലെ ഒരു നിർണായക രംഗം ചിത്രീകരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഛായാഗാഹകർ നിന്നിരുന്ന ബോട്ട് മറിയുകയായിരുന്നു. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സമയോചിതമായ ഇടപെടൽ മൂലം, വെള്ളത്തിൽ വീണ രണ്ട് ഛായാഗ്രാഹകരെ കൃത്യസമയത്ത് രക്ഷപ്പെടുത്താനായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാലിന്റെ കാമുകിയും അമ്മയും അമ്മായിയമ്മയുമായി, ഇനി ചെയ്യാന്‍ ബാക്കി അമ്മൂമ്മ വേഷം മാത്രം, ആരും അയ്യേ എന്ന് പറഞ്ഞിട്ടില്ല: ശാന്തി കൃഷ്ണ