Webdunia - Bharat's app for daily news and videos

Install App

‘സ്ത്രീകളേ... തെറ്റായ രീതിയിൽ മോദിയെ നോക്കരുത്, ഇത് മോദിയാണ് നെഹ്‌റു അല്ല’; ചാച്ചാജി സ്ത്രീലമ്പടനെന്ന് ബിജെപി എം എൽ എ

Webdunia
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (10:22 IST)
മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ സ്ത്രീലമ്പടനെന്ന് ആക്ഷേപിച്ച് ഉത്തർപ്രദേശിൽനിന്നുള്ള ബിജെപി എംഎൽഎ വിക്രം സിങ് സെയ്നി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ പ്രശംസിക്കുന്നതിനിടെയാണ് സെയ്നി നെഹ്രുവിനെ അവഹേളിച്ചത്.
 
ലോകനേതാക്കളോടൊപ്പം നിൽക്കുന്ന മോദിയുടെ പഴയചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെക്കുന്നതിനിടെ സെയ്നി നൽകിയ അടിക്കുറിപ്പാണു ഇപ്പോൾ വിവാദമായത്. ചിത്രത്തിൽ നോർവേ പ്രധാനമന്ത്രി എർന സോൾബെർഗ് മോദിയെ നോക്കിനിൽക്കുകയാണ്.
 
‘ഭാരത മാതാവിന്റെ മഹത്ത്വം മാത്രമാണു മോദിജി കാണുക. ഭാരതമാതാവിന്റെ ഈ മകനെ സ്തുതിക്കുക. സ്ത്രീയേ… തെറ്റായരീതിയിൽ അദ്ദേഹത്തെ നോക്കരുത്. അദ്ദേഹം മോദിയാണ്, നെഹ്രുവല്ല”- എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിനു തലക്കുറിപ്പായി നൽകിയത്. 
 
ഇതേക്കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകരോടു നിലപാട് വ്യക്തമാക്കുന്നതിനിടെ നെഹ്രു കുടുംബത്തെയും സെയ്നി അവഹേളിച്ചു. ‘ബ്രിട്ടീഷുകാരുടെ സഹായത്തോടെ രാജ്യത്തെ വിഭജിച്ച നെഹ്രു വിഷയലമ്പടനാണ്. നെഹ്രുവിന്റെ മുഴുവൻ കുടുംബാംഗങ്ങളും കാമാസക്തി നിറഞ്ഞവരാണ്. രാജീവ് ഗാന്ധി ഇറ്റലിയിൽനിന്നാണു വിവാഹം കഴിച്ചത്. ഇങ്ങനെയാണ് നെഹ്റുവിന്റെ മുഴുവൻ കുടുംബാംഗങ്ങളും പ്രവർത്തിക്കുന്നതെന്നും‘ സെയ്നി അവഹേളിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments