Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തമിഴർ നന്ദി കെട്ടവർ'; പൊൻ രാധാകൃഷ്ണന്റെ പരാമർശം വിവാദത്തിൽ ; മാപ്പ് പറയണമെന്ന് രാഷ്ട്രീയ നേതാക്കള്‍

ഹിന്ദി ഭാഷ രാജ്യ ഭാഷയാക്കണം എന്ന അമിത്ഷായുടെ ആവശ്യം രാജ്യമാകെ ചര്‍ച്ച ചെയ്യവേ പുതിയ വിവാദത്തിന് തിരികൊളുത്തി മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍.

'തമിഴർ നന്ദി കെട്ടവർ'; പൊൻ രാധാകൃഷ്ണന്റെ പരാമർശം വിവാദത്തിൽ ;  മാപ്പ് പറയണമെന്ന് രാഷ്ട്രീയ നേതാക്കള്‍
, ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (17:41 IST)
ഹിന്ദി ഭാഷ രാജ്യ ഭാഷയാക്കണം എന്ന അമിത്ഷായുടെ ആവശ്യം രാജ്യമാകെ ചര്‍ച്ച ചെയ്യവേ പുതിയ വിവാദത്തിന് തിരികൊളുത്തി മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. തമിഴര്‍ നന്ദിയില്ലാത്തവരാണെന്നാണ് പൊന്‍ രാധാകൃഷ്ണന്റെ പ്രതികരണം.
 
'ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഭാഷയാണ് തമിഴ് എന്ന് പ്രഖ്യാപിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഒരു ചുവടുംകൂടി കടന്ന്, സംസ്‌കൃതത്തേക്കാള്‍ പഴക്കമുള്ള ഭാഷയാണ് തമിഴ് എന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും സ്‌നേഹം നമ്മുടെ ഭാഷയോട് ഉണ്ടായിരുന്നുവെങ്കിൽ, നമ്മള്‍ അത് ഒരു വര്‍ഷമെങ്കിലും ആഘോഷിച്ചേനെ. തമിഴര്‍ക്ക് മനുഷ്യരെ ആഘോഷിക്കുവാന്‍ അറിയില്ല. തമിഴര്‍ നന്ദിയില്ലാത്തവരാണ്'- ഇങ്ങനെയായിരുന്നു പൊൻ രാധാകൃഷ്ണന്റെ പ്രതികരണം
 
രാധാകൃഷ്ണന്റെ വാക്കുകള്‍ക്കെതിരെ വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. പൊന്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ബിജെപി നേതാവാണ് പൊന്‍ രാധാകൃഷ്ണന്‍. സെപ്തംബര്‍ 20ന് നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പൊന്‍ രാധാകൃഷ്ണന്റേത് അടക്കമുള്ള പ്രതികരണങ്ങള്‍ക്ക് മറുപടി പറയുമെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സിന്ധുവിനെ വിവാഹം ചെയ്‌തു തരണം, അല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകും’; ആവശ്യവുമായി 70കാരന്‍ കളക്‍ടറെ കണ്ടു