120 രൂപയെച്ചൊല്ലി തര്‍ക്കം; യുവാവ് അയല്‍ക്കാരനെ തല്ലിക്കൊന്നു

ലക്ഷ്മിപൂര്‍ സ്വദേശി യായ രാമു എന്നയാളാണ് കൊല്ലപ്പെട്ടത്.

തുമ്പി എബ്രഹാം

ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (09:08 IST)
ഉത്തര്‍പ്രദേശില്‍ യുവാവ് അയല്‍ക്കാരനെ തലയ്ക്കടിച്ച് കൊന്നു. ഖേരി ജില്ലയിലാണ് സംഭവം നടന്നത്. ലക്ഷ്മിപൂര്‍ സ്വദേശി യായ രാമു എന്നയാളാണ് കൊല്ലപ്പെട്ടത്. രാമുവിന്റെ അയല്‍ക്കാരനും സുഹൃത്തുമായ ബിര്‍ജു കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു.
 
രാമുവിന്‍രെ കയ്യില്‍ നിന്ന് ബിര്‍ജു 120 രൂപ കടംവാങ്ങിയിരുന്നു. എന്നാല്‍ പണം തിരികെ ചോദിക്കുമ്പോഴൊക്കെ ബിര്‍ജു അസഭ്യം വിളിച്ചു. കഴിഞ്ഞ ദിവസം പണം തിരികെ ചോദിക്കാനെത്തിയ രാമുവിനെ ചീത്തവിളിച്ച ബിര്‍ജുവിനെ രാമു തടഞ്ഞു. ഇരുവരും തമ്മില്‍ വാക്കേറ്റമായി. ബിര്‍ജു വടിയെടുത്ത് രാമുവിനെ അടിച്ചു പരുക്കേല്‍പ്പിച്ചു.
 
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാമുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. രാമുവിന്റെ മകന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'അപ്പോൾ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന നിന്റെ സ്വഭാവം, കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ; മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍