ലിഫ്‌റ്റിനിടയിൽ കാൽ കുടുങ്ങി, കുട്ടിയെ പുറത്തെടുത്തത് മണിക്കൂറുകൾക്ക് ശേഷം; ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം

വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം.

റെയ്‌നാ തോമസ്

ശനി, 19 ഒക്‌ടോബര്‍ 2019 (12:22 IST)
ലിഫ്റ്റിനിടയിൽ കുടുങ്ങി ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം. ലാസിയ എന്ന പെൺകുട്ടിയാണ് മരിച്ചത്. ഹൈദരാബാദിലെ ഹസ്‌തിനപുരം നോർത്തിലെ ഒരു കോളനിയിലെ കെട്ടിടത്തിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം.

വീട് സ്ഥിതി ചെയ്യുന്ന മൂന്നാം നിലയിലേക്ക് പോകുന്നതിനായി ലിഫ്‌റ്റിൽ കയറുമ്പോൾ ലാസ്യയുടെ കാൽ ലിഫ്‌റ്റിനിടയിൽ കുടുങ്ങി. കുട്ടിയുടെ കാൽ പുറത്തേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ ആരോ മുകളിലേക്കുള്ള ബട്ടൺ അമർത്തി. ലിഫ്‌റ്റ് പ്രവർത്തനം ആരംഭിച്ചതോടെ ലസിയയുടെ ശരീരത്തിൻ്റെ ഒരു ഭാഗം ലിഫ്‌റ്റിനിടയിൽ കുടുങ്ങുകയായിരുന്നു.
 
വൈകാതെ ലിഫ്‌റ്റ് നിർത്തിയെങ്കിലും രണ്ട് മണിക്കൂറോളം ശ്രമിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശരീരത്തിൻ്റെ ഒരു ഭാഗം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. ഇതാണ് മരണ കാരണമായതെന്നാണ് റിപ്പോർട്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ചന്ദ്രയാൻ 2 രണ്ട് പൂർണ്ണ പരാജയം; ഇസ്രോയുടെ വാദം പൊള്ള; തുറന്ന് പറഞ്ഞ് നമ്പി നാരായണൻ