പുതിയ മിസൈല്‍ പരീക്ഷണം ബംഗാള്‍ ഉള്‍ക്കടലില്‍; ആന്‍ഡമാനിലെ വ്യോമ മേഖല രണ്ടുദിവസം അടച്ച് ഇന്ത്യ
മൂന്നു മണിക്കൂര്‍ വീതമാണ് അടച്ചിടുന്നത്.
പുതിയ മിസൈല്‍ പരീക്ഷണം ബംഗാള്‍ ഉള്‍ക്കടലില്‍ നടക്കുന്നതിനാല്‍ ആന്‍ഡമാനിലെ വ്യോമ മേഖല രണ്ടുദിവസം ഇന്ത്യ അടച്ചു. ഇന്നും നാളെയുമാണ് വ്യോമമേഖല അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചത്. മൂന്നു മണിക്കൂര്‍ വീതമാണ് അടച്ചിടുന്നത്. ഈ സമയം ഒരു സിവിലിയന്‍ വിമാനവും വ്യോമ അതിര്‍ത്തിക്ക് അപ്പുറമുള്ള ഉയരത്തില്‍ ഉപയോഗിക്കാന്‍ അനുവദിച്ചില്ലെന്നും അറിയിച്ചിട്ടുണ്ട്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് ചുറ്റുമുള്ള ഏകദേശം 500 കിലോമീറ്റര്‍ പരിധിയില്‍ മെയ് 23, 24 നും രാവിലെ ഏഴിനും പത്തിനും ഇടയിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. ഈ സമയത്ത് 9 അന്താരാഷ്ട്ര വിമാന റൂട്ടുകള്‍ അടച്ചിടും. ഈ മേഖലയില്‍ ഇന്ത്യ മുന്‍പും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ ഇവിടെ പരീക്ഷിച്ചിരുന്നു.