Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് പുടിന്‍

ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതില്‍ പുടിന്‍ ദുഃഖം രേഖപ്പെടുത്തി.

putin

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 5 മെയ് 2025 (18:40 IST)
ഇന്ത്യയ്ക്ക് പൂര്‍ണ്ണപിന്തുണ അറിയിച്ച് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ചാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പിന്തുണ അറിയിച്ചത്. ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതില്‍ പുടിന്‍ ദുഃഖം രേഖപ്പെടുത്തി. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് റഷ്യ പിന്തുണ അറിയിച്ചു. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മോസ്‌കോയിലെ പാക് അമ്പാസിഡര്‍ റഷ്യയോട് സഹായം തേടിയിരുന്നു. 
 
ഇതിന് പിന്നാലെയാണ് റഷ്യ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. അതേസമയം 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ മിസൈല്‍ പരീക്ഷണം. പരീക്ഷണത്തിന് പാകിസ്ഥാന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നായതന്ത്ര ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും സാക്ഷ്യം വഹിച്ചു എന്നാണ് വിവരം.
 
അതിനിടെ ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു. ചൈന നേരത്തെ തന്നെ പരസ്യമായി പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ചൈനീസ് അംബാസിഡറുടെ സന്ദര്‍ശനം. അതേസമയം തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്ത് എത്തിയിട്ടുണ്ട്. കപ്പല്‍ മെയ് ഏഴാം തീയതി വരെ കറാച്ചി തീരത്ത് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ടിസിജി വ്യൂകോത എന്ന കപ്പലാണ് ഞായറാഴ്ച കറാച്ചി തുറമുഖത്ത് എത്തിയത്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായി ഇരിക്കുന്ന സാഹചര്യത്തിലാണ് തുര്‍ക്കി നാവികസേനയുടെ കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്തെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം വരുന്നു; 100കോടി വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനം