Webdunia - Bharat's app for daily news and videos

Install App

24 മണിക്കൂറിനിടെ 44,069 പേര്‍ക്ക് രോഗബാധ, 41,024 രോഗമുക്തര്‍, രാജ്യത്ത് കൊവിഡ് ബാധിതര്‍ 91 ലക്ഷത്തിലേയ്ക്ക്

വെബ്ദുനിയ ലേഖകൻ
തിങ്കള്‍, 23 നവം‌ബര്‍ 2020 (11:33 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 44,069 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകള്‍. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷം കടന്നു. 91,39,866 പേര്‍ക്കാണ് ഇന്ത്യയില്‍ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളെക്കാള്‍ രോഗമുക്തരുടെ എണ്ണമാണ് കൂടുതല്‍. 41,024 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.
 
511 പേര്‍ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,33,738 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 85ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 85,62,642 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 4,43,486 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 8,49,596 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 13,25,82,730 സാംപിളുകള്‍ രാജ്യത്ത് ഇതുവരെ പരിശോധിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Ibrahim Kutty Supports M Swaraj: അന്ന് സ്വരാജിനെതിരെ വോട്ട് ചോദിച്ചു, ഇന്ന് സ്വരാജിന്റെ ജയത്തിനായി നിലമ്പൂരില്‍; ഞെട്ടിച്ച് മമ്മൂട്ടിയുടെ അനിയന്‍

Israeli PM Says Iran Wants To Kill Trump: 'അദ്ദേഹമാണ് അവരുടെ മുഖ്യശത്രു'; ഇറാന്റെ ലക്ഷ്യം ട്രംപിനെ ഇല്ലാതാക്കുകയെന്ന് നെതന്യാഹു

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

അടുത്ത ലേഖനം
Show comments