Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജമ്മു കശ്മീരിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു, കശ്മീർ താഴ്‌വാരങ്ങളിൽ ഇപ്പോഴും നിയന്ത്രണം

ജമ്മു കശ്മീരിലെ അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു, കശ്മീർ താഴ്‌വാരങ്ങളിൽ ഇപ്പോഴും നിയന്ത്രണം
, ശനി, 17 ഓഗസ്റ്റ് 2019 (11:32 IST)
ആഴ്ചകളായി തുടരുന്ന നിയന്ത്രണങ്ങളിൽ നിന്നും ജമ്മു കശ്മീരിലെ അഞ്ച് ജില്ലകൾക്ക് സ്വാതന്ത്ര്യം. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുര്‍ എന്നീ ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. 2 ജി കണക്ടിവിറ്റിയാണ് പുനഃസ്ഥാപിച്ചത്.
 
12 ദിവസങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചത്. ജമ്മു കശ്മീരിലെ ടെലികോം സേവനങ്ങള്‍ പതുക്കെ പുനസ്ഥാപിക്കുമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രമണ്യം വെള്ളിയാഴ്ച അറിയിച്ചിരുന്നു. ടെലികോം സേവനങ്ങള്‍ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നത്.
 
ഈ ആഴ്ചയോടെ ഇവ പഴയ പടിയാകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. അതേസമയം, കശ്മീര്‍ താഴ്‌വരകളിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങളില്‍ തുടരും. നേരത്തെ കശ്മീരിലെ ടെലികോം നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ തയ്യാറല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടുവേദനയുമായി ആശുപത്രിയിൽ എത്തി, എക്‌സറേ പരിശോധനയിൽ ലിംഗം എല്ലായി മാറുന്ന അപൂർവ്വം അസുഖം; ഞെട്ടലിൽ ഡോക്‌ർമാർ