Select Your Language

Notifications

webdunia
webdunia
webdunia
webdunia

75 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കിയത് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് ! ഗിന്നസ് റെക്കോർഡ് നേടി ഇന്ത്യ

75 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കിയത് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് ! ഗിന്നസ് റെക്കോർഡ് നേടി ഇന്ത്യ
, ബുധന്‍, 8 ജൂണ്‍ 2022 (17:05 IST)
അഞ്ച് ദിവസത്തിനുള്ളിൽ 75 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കി ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച് ഇന്ത്യ. മഹാരാഷ്ട്രയിലെ അമരാവതിക്കും അകോലയ്ക്കും ഇടയിലാണ് 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് റോഡ് നിര്‍മ്മാണം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പൂർത്തിയാക്കിയത്.
 
റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്.ഹൈവേയുടെയും ഒപ്പം ഗിന്നസ് സർട്ടിഫിക്കറ്റിന്റെയും ചിത്രവും മന്ത്രി പോസ്റ്റ് ചെയ്തു.ജൂൺ 3 രാവിലെ ഏഴിന് ആരംഭിച്ച റോഡ് നിർമാണം 7 ന് വൈകീട്ട് 5 മണിയോടെയാണ് വിജയകരമായി പൂർത്തിയാക്കിയത്. 
 
ദേശീയപാത-53 ഹൈവേ ഇന്ത്യയിലെ ധാതു നിക്ഷേപ പ്രദേശങ്ങളയും ഇതിന്‍റെ അനുബന്ധ പട്ടണങ്ങളെയും ബന്ധിപ്പിച്ചാണ് കടന്നു പോകുന്നത്. കൊൽക്കത്ത, റായ്പൂർ, നാഗ്പൂർ, അകോല, ധൂലെ, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെയാണ് പാത ബന്ധിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലാം ദിവസവും നഷ്ട്ടത്തിൽ ക്ളോസ് ചെയ്ത് വിപണി