Select Your Language

Notifications

webdunia
webdunia
webdunia
Sunday, 12 January 2025
webdunia

കൊവിഡ് വ്യാപനം രൂക്ഷം: ഡൽഹിയിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തി

കൊവിഡ് വ്യാപനം രൂക്ഷം: ഡൽഹിയിൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തി
, ചൊവ്വ, 6 ഏപ്രില്‍ 2021 (12:23 IST)
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. രാത്രി 10 മുതൽ പുലർച്ചെ 5 വരെയായിരിക്കും കർഫ്യൂ ഏർപ്പെടുത്തുക. ഇന്ന് മുതൽ ഈ മാസം 30 വരെ കർഫ്യൂ പ്രാബല്യത്തിലുണ്ടാകും.
 
ഡൽഹിയിൽ കൊവിഡ് വ്യാപനം ഉയർന്നതോടെയാണ് തീരുമാനം. സംസ്ഥാനം നാലാം കൊവിഡ് തരംഗത്തിലൂടെ കടന്നുപോകുകയാണെന്നും എന്നാൽ ലോക്ക്ഡൗൺ അടക്കമുള്ള കാര്യങ്ങളെ പറ്റി പരിഗണിക്കുന്നില്ലെന്നും കേജ്രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്നാണ് കർഫ്യൂ ഏർപ്പെടുത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ ആ വോട്ടുകൾ കൂടെ ഇടതുപ‌ക്ഷത്തിന് ലഭിച്ചേനെ: കോടിയേരി