Webdunia - Bharat's app for daily news and videos

Install App

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്നാണ് വിവരം.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 ജൂലൈ 2025 (18:49 IST)
നിമിഷ പ്രിയയുടെ വധശിക്ഷ തടയുന്നതില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം. വധശിക്ഷ ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കാന്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതി ഉണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്നാണ് വിവരം.
 
ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ കെആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയത്. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തിരുന്നു.
 
അതേസമയം നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. നിമിഷപ്രിയയുടെ വധശിക്ഷ തടയാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഇനി നാലു ദിവസം മാത്രമാണ് മുന്നിലുള്ളതെന്നും കത്തില്‍ പറയുന്നു. യമന്‍ അധികൃതരുമായി സാധ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിച്ച് പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് ഇടപെട്ട് അധശിക്ഷ ഒഴിവാക്കാന്‍ നടപടി എടുക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കെസി വേണുഗോപാല്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്യാസ്ത്രീയെ കോണ്‍വെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മാനസിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആത്മഹത്യാക്കുറിപ്പ്

പ്ലാസ്റ്റിക് കസേരകള്‍ക്ക് പിന്നില്‍ ദ്വാരം ഉള്ളത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; 20കാരന് 63 വര്‍ഷം കഠിനതടവും 55000 രൂപ പിഴയും

കേരളം ഉന്നതവിദ്യാഭ്യാസ രംഗത്ത് മാതൃക: മന്ത്രി ഡോ.ആർ ബിന്ദു

ന്യൂയോര്‍ക്കില്‍ കാലുകുത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മേയര്‍ സ്ഥാനാര്‍ത്ഥി മംദാനി

അടുത്ത ലേഖനം
Show comments