Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹമോചന കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്തത് തെളിവായി പരിഗണിക്കാം: സുപ്രീംകോടതി

നേരത്തെ ഇത്തരം തെളിവുകള്‍ സ്വീകരിക്കാനാവില്ലെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതികളുടെ ഉത്തരവ് പുറത്തുവന്നിരുന്നു. ഇത് തള്ളിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

Secretly recording of spouse phone conversation

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 14 ജൂലൈ 2025 (13:21 IST)
വിവാഹമോചന കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം രഹസ്യമായി റെക്കോര്‍ഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. നേരത്തെ ഇത്തരം തെളിവുകള്‍ സ്വീകരിക്കാനാവില്ലെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതികളുടെ ഉത്തരവ് പുറത്തുവന്നിരുന്നു. ഇത് തള്ളിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 
 
ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്തത് സ്വകാര്യതയുടെ ലംഘനമാണെന്നും അതിനാല്‍ ഇത് തെളിവായി കുടുംബ കോടതികളില്‍ സ്വീകരിക്കാനാവില്ലെന്നുമാണ് പഞ്ചാബ് -ഹരിയാന കോടതി നേരത്തെ വിധിച്ചത്. ഇതോടെയാണ് സുപ്രീംകോടതി സുപ്രധാന വിധിയുമായി രംഗത്ത് വന്നത്. വിവാഹമോചന കേസുകളില്‍ ഇതോടെ നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്.
 
വിവാഹമോചന കേസുകളില്‍ തെളിവുകള്‍ അവതരിപ്പിക്കുന്നതില്‍ കക്ഷികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. മൗലികാവകാശ ലംഘനത്തിന്റെ പേരില്‍ തെളിവ് മാറ്റിനിര്‍ത്താനാവില്ലെന്ന് വിധിയില്‍ കോടതി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുടിൻ സംസാരിച്ച് മയക്കും, ബോംബിട്ട് കൊല്ലും: യുക്രെയ്ൻ കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ട്രംപ്