കൊൽക്കത്ത: കേരളത്തിൽ നിന്നും അവധി കഴിഞ്ഞെത്തിയ സൈനികൻ കൊൽക്കത്തയിൽ പനി ബാധിച്ച് മരിച്ചു. നിപ്പയോട് സമാനമായ ലക്ഷണങ്ങൾ കണ്ടിരുന്നതിനാൽ ഇദ്ദേഹത്തിന്റെ ശരീര ശ്രവങ്ങൾ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
പതിമൂന്നാം തീയതിയാണ് സീനു പ്രസാദ് എന്ന സൈനികൻ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും വില്ലം ഫോർട്ടിൽ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കുന്നത്. ഈ മാസം 20ഓടു കൂടി ഇദ്ദേഹത്തെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. തുടർന്ന് തിങ്കളാഴ്ച തന്നെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
13 പേരാണ് സംസ്ഥാനത്ത് ഇതേവരെ നിപ്പ ബാധയെ തുടർന്ന് മരിച്ചത്. അതേ സമയം നിപ്പ പടരുന്നത് വവ്വാലുകളിൽ നിന്നു തന്നെയെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. പഴംതീനി വവ്വാലുകളാണ് വൈറസ് വാഹകർ എന്നും. നിപ്പ ബാധിച്ച് മരണപ്പെട്ടവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് പ്രാണികളെ തിന്നുന്ന വവ്വാലാണെന്നും മന്ത്രി വ്യക്തമാക്കി.