Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിര്‍ഭയ: പ്രതി വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി

നിര്‍ഭയ: പ്രതി വിനയ് ശര്‍മ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി

ജോര്‍ജി സാം

ന്യൂഡൽഹി , ബുധന്‍, 29 ജനുവരി 2020 (20:43 IST)
നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ (26) രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. ദയാഹർജി സമർപ്പിച്ച വിവരം വിനയ് ശർമയുടെ അഭിഭാഷകൻ എ പി സിങ്ങാണ് അറിയിച്ചത്. നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനിരിക്കെയാണ് ഇപ്പോള്‍ ദയാഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
 
മുകേഷ് കുമാർ സിങ് എന്ന പ്രതി നേരത്തേ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെങ്കിലും അത് രാഷ്ട്രപതി തള്ളിയിരുന്നു. എന്നാല്‍ ദയാഹര്‍ജി തള്‍ലിയ രാഷ്ട്രപതിയുടെ നടപടിക്കെതിരെ മുകേഷ് കുമാർ സിങ് പിന്നീട് സുപ്രീം കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും അതും തള്ളുകയായിരുന്നു. 
 
ദയാഹര്‍ജി രാഷ്ട്രപതി കൃത്യമായി മനസിലാക്കാതെയാണ് തള്ളാനുള്ള തീരുമാനമെടുത്തതെന്നായിരുന്നു സുപ്രീംകോടതിയെ സമീപിച്ചുകൊണ്ട് മുകേഷ് കുമാർ സിങ് സൂചിപ്പിച്ചത്. എന്നാല്‍ ആ വാദം സുപ്രീം കോടതിയും തള്ളിക്കളയുകയാണ് ഉണ്ടായത്.
 
വധശിക്ഷ കാത്തുകഴിയുന്ന, ഈ കേസിലെ മറ്റ് പ്രതികളായ പവൻ ഗുപ്‌ത (25), അക്ഷയ്‌കുമാർ സിങ് (31) എന്നിവരും ഉടന്‍ ദയാഹര്‍ജി നല്‍കിയേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീകളുടെ പള്ളിപ്രവേശനത്തെ പിന്തുണച്ച് മുസ്ലീം വ്യക്തിനിയമബോർഡ്, സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം നൽകി