Webdunia - Bharat's app for daily news and videos

Install App

'എന്റെ മകനോട് ക്ഷമിക്കണം, അപേക്ഷയാണ്’ - നിര്‍ഭയയുടെ അമ്മയോട് മകന്റെ ജീവന് വേണ്ടി യാചിച്ച്‌ പ്രതിയുടെ അമ്മ

ചിപ്പി പീലിപ്പോസ്
ബുധന്‍, 8 ജനുവരി 2020 (11:25 IST)
2012 ഡിസംബര്‍ 16നാണ് രാജ്യം നടുങ്ങിയ ആ ക്രൂരകൃത്യം അരങ്ങേറിയത്. നിർഭയ പീഡനത്തിനിരയായ ദിവസം. മരണക്കിടക്കയിലും അവൾ ആഗ്രഹിച്ചത് തന്നെ പീഡിപ്പിച്ചവർക്ക് ശിക്ഷ ലഭിക്കണമെന്നായിരുന്നു. നിർഭയയുടെ അമ്മയുടെ പോരാട്ടത്തിനു ഒടുവിൽ നീതി ലഭിക്കുകയാണ്. 
 
ജനുവരി 22 രാവിലെ ഏഴു മണിക്ക് പ്രതികളെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചിരിക്കുന്നു. രാജ്യത്തെ ഒന്നാകെ ആശ്വസിപ്പിച്ച വിധിയായിരുന്നു അത്. എന്നാല്‍ വിധി വരുന്നതിന് തൊട്ടുമുന്‍പ് നിര്‍ഭയയുടെ അമ്മയും പ്രതികളില്‍ ഒരാളായ മുകേഷ് സിംഗിന്റെ അമ്മയും തമ്മിലുണ്ടായ നാടകീയ നിമിഷങ്ങള്‍ക്ക് കോടതി വേദിയായി.
 
‘എന്റെ മകനോട് ക്ഷമിക്കണം, അവന്റെ ജീവനായി ഞാന്‍ നിങ്ങളോടു അപേക്ഷിക്കുകയാണ്.’ എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് പ്രതി മുകേഷ് സിംഗിന്റെ അമ്മ, നിരഭ്ജയയുടെ അമ്മയോട് അപേക്ഷിച്ചു. നിറണ്ണുകളോടെ, തന്റെ സാരി പിടിച്ചുകൊണ്ട് പ്രതിയുടെ അമ്മയുടെ അപേക്ഷ കേട്ട് ‘നിര്‍ഭയ’യുടെ അമ്മയും കരയുകയായിരുന്നു.  
 
എങ്കിലും അവര്‍ മറുപടി നല്‍കി: ‘എനിക്കും ഒരു മകള്‍ ഉണ്ടായിരുന്നു. അവള്‍ക്ക് സംഭവിച്ച കാര്യം, അതെങ്ങനെയാണ് ഞാന്‍ മറക്കുക? കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ നീതിക്കായി കാത്തിരിക്കുകയായിരുന്നു.’ തുടര്‍ന്ന് മൗനം പാലിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുവരും സംസാരം അവസാനിപ്പിച്ച്‌ കണ്ണീര്‍ തുടച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥകളില്‍ ഇളവ്; ജില്ല വിട്ടു പോകുന്നതിന് തടസ്സമില്ല

എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു

അടുത്ത ലേഖനം
Show comments