Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാവപ്പെട്ടവർക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്‌തിട്ടും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു: ധനമന്ത്രി

പാവപ്പെട്ടവർക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്‌തിട്ടും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു: ധനമന്ത്രി
, വെള്ളി, 12 ഫെബ്രുവരി 2021 (17:13 IST)
കേന്ദ്ര ബജറ്റിനെതിരായ കോൺഗ്രസിന്റെ വിമർശനങ്ങളെ കുറ്റപ്പെടുത്തി ധനമന്ത്രി നിർമല സീതാരാമൻ. പാവപ്പെട്ടവർക്കായി ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടും കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ ശീലമായി മാറിയിരിക്കുന്നുവെന്ന് ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.
 
80 കോടി ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും എട്ട് കോടി പേര്‍ക്ക് സൗജന്യ പാചകവാതകവും കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവരുള്‍പ്പെടെ 40 കോടി പേർക്ക് ആനുകൂല്യങ്ങൾ പണമായും കേന്ദ്രം നൽകി.പ്രധാനമന്ത്രി ആവാസ് യോജനയില്‍ 1.67 കോടി വീടുകള്‍ പൂര്‍ത്തിയാക്കി. ഇത് ധനികർക്ക് വേണ്ടി നിർമിച്ചതാണൊയെന്നും ധനമന്ത്രി ചോദിച്ചു.
 
കൊവിഡ് മഹാമാരിക്ക് ശേഷം ലോകമെങ്ങും വലിയ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തെ നേരിടാന്‍ ശക്തമായ ഉത്തേജനം നല്‍കാനുള്ള ശ്രമമാണ് കേന്ദ്ര ബജറ്റെന്നും ധനമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ പ്രദേശം മോദി ചൈനയ്ക്ക് വിട്ടു‌നൽകിയെന്ന് രാഹുൽ, ചോദിക്കേണ്ടത് മുത്തച്ഛനോടെന്ന് ബിജെപി