Webdunia - Bharat's app for daily news and videos

Install App

'ഞാൻ കൊടുത്ത പൈനാപ്പിൾ കഴിച്ച് പലർക്കും കുഞ്ഞുങ്ങളുണ്ടായി‘ ; വെളിപ്പെടുത്തലുമായി നിത്യാനന്ദ

ചിപ്പി പീലിപ്പോസ്
ചൊവ്വ, 10 ഡിസം‌ബര്‍ 2019 (10:36 IST)
പീഡന കേസുകള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെ രാജ്യം വിട്ട നിത്യാനന്ദയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കണ്ണീരോടെ തന്റെ ജീവിതം പറയുകയാണ് നിത്യാനന്ദ. ജീവിതത്തില്‍ തന്നെ ഒട്ടേറെ പേര്‍ തല്ലി ഓടിച്ചതാണെന്നും അങ്ങനെ സംഭവിച്ചപ്പോഴെല്ലാം തനിക്ക് വളര്‍ച്ച മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്ന് ഇയാള്‍ വ്യക്തമാക്കുന്നു.
 
‘പട്ടിണി കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ ഭക്തി മാര്‍ഗം സ്വീകരിച്ചു. തിരുവണ്ണാമലൈയിലെ ഒരു ക്ഷേത്രത്തില്‍ ഇരുന്ന് ധ്യാനിക്കും. അവിടെ നാമം ജപിച്ചു കൂടിയ എന്നെ ചിലര്‍ പൊതിരെ തല്ലി. ആ നാട്ടില്‍ നിന്ന് ഓടിച്ചു. നാട്ടില്‍ നിന്ന് ഓടിയെത്തിയത് ബംഗളൂരുവില്‍. അവിടെ ധനികനായ ഒരു ചെട്ടിയാരെ പരിചയപ്പെട്ടു. അവിടെ നിന്നാണ് ജീവിതത്തിന്റെ വഴിത്തിരിവ്.‘
 
‘ഒരിക്കല്‍ ഒരു സ്ത്രീ എന്നോട് കുഞ്ഞുങ്ങളില്ലാത്ത സങ്കടം പറഞ്ഞു. ഞാന്‍ കുറേ പഴങ്ങള്‍ ആശീര്‍വദിച്ച് നല്‍കി. അതില്‍ പൈനാപ്പിളും ഉണ്ടായിരുന്നു. ആ പൈനാപ്പിള്‍ കഴിച്ചതോടെ അവര്‍ക്ക് ഗര്‍ഭം ഉണ്ടായി. ഇതു വലിയ വാര്‍ത്തയായി. പത്രവാര്‍ത്തെയാക്കെ വന്നു. അനുഗ്രഹിച്ച് കൈതച്ചക്ക നല്‍കിയ പലര്‍ക്കും കുഞ്ഞുങ്ങളുണ്ടായി. അങ്ങനെ മുത്തയ്യാ ചെട്ടിയാരുടെ മാളികയില്‍ കൂലിവേല ചെയ്തിരുന്ന പയ്യന്‍ പ്രശസ്തനായി. ഒടുവില്‍ പാസ്‌പോര്‍ട്ട് പുതുക്കിക്കിട്ടാതെ വന്നപ്പോഴും കൈലാസം എന്ന രാജ്യം തന്നെ കിട്ടി. ‘- നിത്യാനന്ദ വീഡിയോയില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Tsunami: റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം, സുനാമിയിൽ വലഞ്ഞ് റഷ്യയും ജപ്പാനും, യുഎസിൽ ജാഗ്രത

കാലവര്‍ഷക്കെടുതിയെ അതിജീവിച്ച്; ടൗണ്‍ഷിപ്പിലെ ആദ്യ വീട് 105 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി

'കന്യാസ്ത്രീകളെ കണ്ടിട്ടേ തിരിച്ചുപോകൂ'; ഇടതുപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ തുടരുന്നു

Kerala Weather: ഇന്നും മഴ മാറി നില്‍ക്കും; പൊതുവെ തെളിഞ്ഞ കാലാവസ്ഥ, കാറ്റിനെ പേടിക്കണം

ചാര്‍ജ് ചെയ്യുന്നതിനിടെ സ്മാര്‍ട്ട്ഫോണ്‍ ബോംബ് പോലെ പൊട്ടിത്തെറിച്ചു; ഈ തെറ്റുകള്‍ ചെയ്യരുത്

അടുത്ത ലേഖനം
Show comments