ഉന്നാവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി എരിഞ്ഞെടുങ്ങിയതിന്റെ നൊമ്പരം മാറും മുമ്പ് ബിഹാറിലെ മുസാഫര്‍പുരിലും സമാനമായ സംഭവം. ബലാത്സംഗം ചെറുത്ത യുവതിയെ പ്രതി ചുട്ടുകൊല്ലാൻ ശ്രമിച്ചു. യുവതിയുടെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ചായിരുന്നു പ്രതിയുടെ കൃത്യം. 80 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ഹൈദരാബാദിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം ക്രൂരമായി മെണ്ണെണ്ണ ഒഴിച്ച് കത്തിച്ച വാർത്ത പുറത്തുവന്നതോടെയാണ് സമാനമായ സംഭവങ്ങൾ ഓരോന്നായി പുറത്തുവരുന്നത്. അന്നേദിവസം തന്നെയാണ് ഉന്നാവിൽ പീഡന പരാതി നൽകിയ പെൺകുട്ടിയെ പ്രതികൾ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.