ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി. നിവാർ എന്ന് പേരിട്ട ചുഴലിക്കാറ്റ് നാളെ തമിഴ്‌നാട് തീരത്ത് കാരയ്ക്കലിനും മാമല്ലപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് അടുത്തായി തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാകും നിവാർ തീരം തൊടുക.തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നിടങ്ങളിലും കനത്ത മഴ തുടരുകയാണ്. അതേസമയം തമിഴ്‌നാട്ടിൽ വിവിധ ജില്ലകളിൽ തീരപ്രദേശമേഖലയിലുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പേകരുതെന്നും താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാഗ്രതാ നിർദേശമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം.